29.7.08

പഥികന്‍




ഞാന്‍ ഇന്നു വിടര്‍ന്നു പൊഴിഞ്ഞ ഗന്ധമില്ലാത്ത പാരിജാതം..
ആലംബമറ്റവര്‍ക്കൊപ്പം ഇവിടെ ഈ ഇരുട്ടില്‍.....
പിന്നിട്ട ദിനങ്ങളുടെ മധുരം മാത്രം കൂട്ടിനു...
ജീവിത വഴിയില്‍ കൂട്ടായിരുന്നവര്‍ ഇന്നപരിചിതര്‍..
നിദ്രയില്‍ സ്വപ്പ്നങ്ങല്‍ക്കുപോലും നര വീണിരിക്കുന്നു....
നിറം മങ്ങിയ ഓര്‍മ്മകള്‍ ചേര്‍ത്തുവച്ചു ഞാന്‍
കുളിരകറ്റ്വാന്‍ ശ്രമിക്കുന്നു ...പക്ഷെ...,
എന്നില്‍, മധുരം നല്‍കാന്‍ കായ്കളോ ....
തണല്‍ നല്‍കാന്‍ ഇലകളോ അവശേഷിക്കുന്നില്ലിനി ....
കൂട്ടിനു, മങ്ങി നിറംകെട്ട ഓര്‍മ്മകളുടെ അസ്ഥികൂടങ്ങള്‍ മാത്രം....

26.7.08

സ്മരണ...


ഓര്‍മ്മപ്പെടുതലുകള്‍ക്ക്, കുഞ്ഞു മഴതുള്ളി വീഴുമ്പോള്‍
ഒരു ഞെട്ടലോടെ പാതി കൂമ്പി അടയുന്ന
തൊട്ടാവാടിയുടെ ഹൃദയ വ്യഥയുണ്ടായിരിക്കണം.
ഒപ്പം, സ്നേഹത്തിന്‍റെ കുളിരും
സൌഹൃദത്തിന്റെ നയ്ര്‍മല്ലിയവും.......

25.7.08

സാന്ത്വനം....

കനലെരിയുന്ന പകലില്‍വെന്തുകൊന്റിരികുന്ന നിനക്ക്,
ഞാനെന്‍റെ ഹൃദയം പകുത്തുതരാം....
തപിക്കുന്ന നിന്റെ മനസുകുളിര്‍പ്പിക്കാന്‍താരാട്ടാവാം .....
തളരരുത്...നീ...വേദനിക്കരുത്....
സൂര്യതാപത്തില്‍ നീയും ബഷ്പമാകരുത്...
നിന്നെ കാത്തു....ഒരു കുഞ്ഞു മാലഖയിരിപ്പുന്ടു....

22.7.08

മഴ....


അന്ന്,
മഴ വീണു കുതിര്‍ന്ന ഇടവഴിയില്‍
ഇറ്റു വീണിരുന്ന
മഴത്തുള്ളികളുടെ സംഗീതം
ഞാനിപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു..
ഇന്നു....,
ഈ മഴകാല രാവില്‍
ഞാനീ തെരുവില്‍ ഒറ്റപ്പെട്ടിരിക്കുന്നു...
സ്നേഹത്തിന്റെ(പ്രണയത്തിന്റെ)
കണക്കുപറയുമ്പോള്‍....
മഴക്കാലത്തിനൊരിടമുണ്ട്‌ ....
മനസ്സിനെ കീറിമുറിക്കുന്ന
വേദനകളുടെ ഒരനുഭവം....
ഈ തെരുവില്‍ ഇപ്പോഴും
മഴ പെയ്തുകൊണ്ടേയിരിക്കുന്നു...
ഹൃദയത്തില്‍ പ്രണയസ്മരണകള്‍
ആഞ്ഞു വീശുന്നു...
കൊഴിഞ്ഞുപോയ പ്രണയത്തിനു
പകരംകാഴ്ച്ചവയക്കാന്‍...
ഇനിയെന്നില്‍ ഒന്നും അവശേഷിക്കുന്നില്ല....
മഴവീണ് കുതിര്‍ന്നു....
ഞാന്‍ അലിഞ്ഞില്ലാതായിരിക്കുന്നു........

13.7.08

ആര്‍ദ്രം

എന്റെ നിദ്രയില്‍, പുകപിടിച്ച ഇന്നലെകള്‍.
കൊഴിഞു വീണ, ഗന്ധമില്ലാത്ത പൂക്കള്‍....
ഓര്‍ക്കുവാന്‍ ......
കണ്ണുനീരുപ്പുള്ള നിഴല്‍ രൂപങ്ങള്‍.....
കണ്ണുനീരില്‍ തടഞ്ഞുപോയ സാന്ത്വനം
കരിഞ്ഞുനങിയിരിക്കുന്നു....
ഞാന്‍ കാത്തിരുന്നത്...,
മനം നിറയ്ക്കുന്ന
ഓരോടക്കുഴല്‍ നാദമായിരുന്നു...
പൂവിന്റെ ഗന്ധമായിരുന്നു,
മഴയുടെ കുളിരായിരുന്നു...
പക്ഷെ......,
എന്‍റെ സ്വപ്നങ്ങളുടെ
വര്‍ണ്ണങ്ങള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു...
പെയ്തു തീര്‍ന്ന വര്‍ഷകാലം
എന്‍റെ ഹൃദയം ക്ളിര്‍പ്പിച്ചില്ല.
ഇനി ............................????
 

Back to TOP  

Thank You