25.5.09

കണ്ണീര്മഴ...

നിറഞ്ഞുപെയ്യുന്ന മഴ....എനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്....
ഇടവഴിയിലൂടെ വിരല്‍തുമ്പില്‍പിടിച്ച് മഴനനഞ്ഞ് നടന്ന ദിനങ്ങള്‍....
പിന്നെ..., മഴയുടെ ശബ്ദത്തില്‍ ലയിച്ചു നിന്നെ മാത്രം സ്വപ്നം കണ്ട രാവുകള്‍....
പിന്നെയുമൊരു മഴദിനത്തില്‍ എന്നിലേക്ക്‌ നിന്റെ ജീവിതം പകുത്തു നല്‍കിയത്....
ഒടുക്കമൊരു പെരുമഴക്കാലം...നിനച്ചിരിക്കാതെവന്ന മഴമേഘങ്ങള്‍ക്കൊപ്പം നീ യാത്രയായത്...
മഴ....എനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്....ഞാനിവിടെ ഏകനാണ്....
 

Back to TOP  

Thank You