25.5.09

കണ്ണീര്മഴ...

നിറഞ്ഞുപെയ്യുന്ന മഴ....എനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്....
ഇടവഴിയിലൂടെ വിരല്‍തുമ്പില്‍പിടിച്ച് മഴനനഞ്ഞ് നടന്ന ദിനങ്ങള്‍....
പിന്നെ..., മഴയുടെ ശബ്ദത്തില്‍ ലയിച്ചു നിന്നെ മാത്രം സ്വപ്നം കണ്ട രാവുകള്‍....
പിന്നെയുമൊരു മഴദിനത്തില്‍ എന്നിലേക്ക്‌ നിന്റെ ജീവിതം പകുത്തു നല്‍കിയത്....
ഒടുക്കമൊരു പെരുമഴക്കാലം...നിനച്ചിരിക്കാതെവന്ന മഴമേഘങ്ങള്‍ക്കൊപ്പം നീ യാത്രയായത്...
മഴ....എനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്....ഞാനിവിടെ ഏകനാണ്....

20 comments:

 1. മഴയും എനിക്ക് നിന്നെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ്
  കാരണം നീ മഴയുടെ കൂടി പ്രണയിനി ആയിരുന്നുവല്ലോ

  ReplyDelete
 2. കാലം മുഖത്ത് വെള്ളം കുടഞ്ഞ് ഓരോന്ന് ഓര്‍മ്മിപ്പിക്കുകയാണല്ലേ !!!

  ReplyDelete
 3. പെയ്തിറങ്ങുന്ന ഓര്‍മ്മകളുടെ പെരുമഴ..

  നല്ല വരികള്‍ :)

  ReplyDelete
 4. പെയ്തുതോഴിഞ്ഞ മഴയിലോരുപിടി ഓര്‍മയുടെ കണികയെങ്കിലും അവശേഷിച്ചു നലെയിലെക്കൊഴുകിയ നദിയുടെ ചിന്തകള്‍ മടുരിക്കും മേന്കിലും ഒരു പുതു മഴയ്ക്ക്, മറ്റൊരു നിലമാഴക്ക്‌ ജീവിതം അവശേഷിക്കുന്നു, എല്ലമഴയും ആലിപ്പഴം പൊഴിക്കില്ല...
  ഇനിയും മഴവരും അതിലൊരു വസന്തം വിരിയും നിനക്ക് ഒരു പൂവിരിക്കാന്‍......

  ReplyDelete
 5. മഴ അതിന്റെ സര്‍വ്വവിധ ഭാവങ്ങളോടെയും പെയ്യട്ടെ. ഇനിയുമിനിയും പെയ്യട്ടെ, മുള്ളൂക്കാരന്റെ മനസ്സിലും മലയാളത്തിന്റെ മണ്ണിലും.

  ReplyDelete
 6. നിങ്ങള്‍ക്ക് നല്ല മഴ ഞങ്ങളിവിടെ ഈ പൊരിവെയിലത്ത് അറുപത്തിരണ്ട് ഡിഗ്രി ചൂടില്‍ വെന്തുരുകുന്നു....

  ReplyDelete
 7. മഴയോര്‍മകളുടെ ഈ കൂട്ടു ഏകാന്തത മാറ്റുന്നോ?? സംശയമാണ്.

  മഴ തകര്‍ത്തു പെയ്യട്ടെ.. ഓര്‍മ്മകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി മറയട്ടെ..
  ജീവിതം തളിര്‍ത്തുല്ലസ്സിക്കട്ടെ :)

  ReplyDelete
 8. ഓരോ മഴത്തുള്ളിയും നിന്റെ മൊഴിമുത്തുകളായിരുന്നു...
  എന്റെ മിഴിത്തൂവലുകളെ തഴുകിയകന്ന
  നനുത്ത ചാറ്റമഴപോലും....

  ReplyDelete
 9. mazha namme nanaykkunnilla

  ReplyDelete
 10. orma...mazha....etrayadhikkam link cheyan pattiya vere randu vasthukal ella thanne...mazhayude paschatham enthinum oru kulirma nalkunnund alle ....any way, nannayirikkunnu...vallapozhum ennyum nokkuka

  ReplyDelete
 11. കവിത വളരെ നന്നായിരിക്കുന്നു.എന്റെ സൈറ്റ് http://jiashkassim.blog.com

  ReplyDelete
 12. മഴയെ പ്രണയിക്കുന്ന എനിക്കിത് ഒരു പാടിഷ്ടമായി...നമ്മോടൊപ്പം ചിരിക്കുകയും കരയുകയും ഒറ്റയ്ക്കാവുമ്പോള്‍ കൂട്ടിനിരിക്കയും ചെയ്യുന്ന മഴ...

  ReplyDelete
 13. എത്രയോ മഴ പെയ്തു തോര്‍ന്നു-
  സന്തോഷത്തിന്‍റെ, സൌഹൃദത്തിന്റെ , വിരഹത്തിന്റെ, വേദനയുടെ,വഞ്ചനയുടെ, ഏകാന്തതയുടെ മഴക്കാലങ്ങള്‍!!..
  ഇനിയുമെത്ര മഴ കാലം കാത്തുവെച്ചിരിക്കുന്നു

  ReplyDelete

 

Back to TOP  

Thank You