12.7.11

കാഴ്ച....

രാത്രിയാത്രകളില്‍ മനസ്സുലക്കുന്ന കാഴ്ചകള്‍....
പ്ലാട്ഫോമില്‍ സിമന്റു തറയില്‍ പെരുമഴയുടെ കുളിരില്‍,
കീറിയ ചേലകൊണ്ട് തന്റെ കുഞ്ഞിനെ പുതപ്പിച്ച്‌,
അണച്ച് പിടിച്ചു ചൂടുനല്‍കിയുറക്കുന്ന ഭിക്ഷക്കാരിയായ ഒരമ്മ...
പക്ഷെ, അവള്‍ തണുത്ത് വിറക്കുന്നുണ്ടായിരുന്നു....

തോട്ടപ്പുറത്തൊരാരവം..
പാസഞ്ചര്‍ ട്രെയിനിന്റെ കക്കൂസ് കുഴിയിലൂടെ
റെയില്‍വേ ട്രാക്കില്‍ ഒരു ചോരക്കുഞ്ഞ് പിറന്നിരിക്കുന്നു.

പാര്‍ക്കിംഗ് ഏരിയയില്‍, വരാന്തയില്‍....മഴച്ചാറലില്‍
ആറുപെറ്റൊരമ്മ, തെരുവുപട്ടികളോട് കയര്‍ക്കുന്നു....

മതിലരുകില്‍.... കയ്യില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയുമായി
ആണൊരുത്തന്‍ ബോധംമറഞ്ഞു കമിഴ്ന്നു കിടക്കുന്നു....
തൊട്ടരികെ വിശന്നു തളര്‍ന്നൊരമ്മയും കുഞ്ഞും....

വയ്യ, ഞാന്‍ യാത്ര മതിയാക്കി....തിരിച്ചു പോന്നു...
 

Back to TOP  

Thank You