ഞാന്‍ ഇന്നു വിടര്‍ന്നു പൊഴിഞ്ഞ ഗന്ധമില്ലാത്ത പാരിജാതം..
ആലംബമറ്റവര്‍ക്കൊപ്പം ഇവിടെ ഈ ഇരുട്ടില്‍.....
പിന്നിട്ട ദിനങ്ങളുടെ മധുരം മാത്രം കൂട്ടിനു...
ജീവിത വഴിയില്‍ കൂട്ടായിരുന്നവര്‍ ഇന്നപരിചിതര്‍..
നിദ്രയില്‍ സ്വപ്പ്നങ്ങല്‍ക്കുപോലും നര വീണിരിക്കുന്നു....
നിറം മങ്ങിയ ഓര്‍മ്മകള്‍ ചേര്‍ത്തുവച്ചു ഞാന്‍
കുളിരകറ്റ്വാന്‍ ശ്രമിക്കുന്നു ...പക്ഷെ...,
എന്നില്‍, മധുരം നല്‍കാന്‍ കായ്കളോ ....
തണല്‍ നല്‍കാന്‍ ഇലകളോ അവശേഷിക്കുന്നില്ലിനി ....
തണല്‍ നല്‍കാന്‍ ഇലകളോ അവശേഷിക്കുന്നില്ലിനി ....
കൂട്ടിനു, മങ്ങി നിറംകെട്ട ഓര്‍മ്മകളുടെ അസ്ഥികൂടങ്ങള്‍ മാത്രം....
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ReplyDeleteനിരാശ ഇത്രയ്ക്ക് വേണോ?
ReplyDeleteജീവിതത്തിലെ ശരത്കാലം കഴിയുമ്പോള്‍ അതൊക്കെ മാറും...ഇനിയും വസന്തം വരും...ആ നാളുകളില്‍ ഇനിയും പുതിയ ഇലകള്‍ വരും...പൂവുകള്‍ വിടരും...തണല്‍ നല്‍കാന്‍ നിറയെ ഇലകള്‍ ഉണ്ടാവും...
ReplyDeleteഇന്നത്തെ നിറം കെട്ട ഓര്‍മ്മകള്‍....അതൊക്കെ ക്രമേണ അകന്നു പോകും...