3.11.09

നിലവിളികള്‍

http://www.artbylt.com/Images/death-painting-1500.jpg

കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...
പെയ്തൊഴിഞ്ഞ മഴമേഘങ്ങള്‍ക്കിപ്പുറം
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...

നിദ്രയില്‍,
തെരുവില്‍, വിശപ്പിന്റെ നിലവിളിയൊച്ചകള്‍...
ചോരപുരണ്ട വാള്‍തലയുടെ തിളക്കം...
ഒരമ്മയുടെ, നെഞ്ചുപിളര്‍ക്കുന്ന ആര്‍ത്തനാദം..
ഇരുളില്‍ ചേലയഴിക്കപ്പെട്ട പെങ്ങളുടെ രോദനം...

ദേവതകളുടെ കാല്‍ച്ചുവട്ടിലും, മാലാഖമാരുടെ ചിറകിന്‍ ചുവട്ടിലും,
നിസ്ക്കാരമണ്ഡപത്തിലും ചിതറിക്കിടക്കുന്ന കബന്ധങ്ങള്‍ക്കു പിന്നില്‍,
ആയുധപ്പുരയുടെ വാതില്‍ക്കല്‍,
കണ്ണുകെട്ടിയ
കിരീടധാരികള്‍ ആര്‍ത്തട്ടഹസിക്കുന്നു...

ഉറങ്ങിയുണര്‍ന്നപ്പോള്‍, എനിക്കുചുറ്റിലും നിശബ്ദതമാത്രം
പാതിയില്‍ നിലച്ചുപോയ നിലവിളികള്‍ക്കൊപ്പം -
എന്റെ നാക്കും അരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു..
കൈകളില്‍ കൂടെപ്പിറപ്പിന്റെ ചോരപുരണ്ടിരിക്കുന്നു....

കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...

18 comments:

  1. മനസ്സില്‍ നിറയുന്ന അസ്വസ്തത വാക്കുകളില്‍ ആക്കുവാന്‍ സാധിക്കുക
    അത് വായനക്കാര്‍ക്ക് അനുഭവിക്കാന്‍ പാകത്തില്‍ എഴുതുക,
    വക്കുകളുടെ തീക്ഷ്ണത ചോര്‍ന്നു പോകാതെ
    ഈ കവിതയില്‍ അത് സാധിച്ചു
    നല്ലൊരു കവിത വായിക്കാനായി എന്ന ചാരിതാര്‍ദ്ധ്യത്തോടേ
    ഈ കവിത മനസ്സിലേറ്റി ഞാന്‍ നീങ്ങുന്നു.......
    ആശംസകള്‍

    ReplyDelete
  2. ഷാജീ...

    ഈ നിലവിളികള്‍.. എന്റെ മനസ്സിലും ഒരു നിലവിളി ആവുന്നല്ലോ..

    ReplyDelete
  3. “ആയുധപ്പുരയുടെ വാതില്‍ക്കല്‍, കണ്ണുകെട്ടിയ
    കിരീടധാരികള്‍ ആര്‍ത്തട്ടഹസിക്കുന്നു...“-

    മുള്ളൂക്കാരൻ.......:):):)

    ReplyDelete
  4. അസ്വസ്ഥത മനസ്സിലാവുന്നു. ഏതു കാഴ്ചയും തുടര്‍ക്കാഴ്ചകളാവുമ്പോള്‍, കാഴ്ചയുടെ തീക്ഷ്ണത കുറയാതെ വയ്യല്ലോ!

    ReplyDelete
  5. കണ്ണിനും ഹൃദയത്തിനും രണ്ട് ഭാഷയാണിപ്പോള്‍ .
    പരസ്പരം മനസ്സിലാക്കാനാവുന്നില്ല.

    ReplyDelete
  6. ഏയ് മുള്ളൂ,
    ഇതെങ്ങന്യാന്ന് ?

    ഞാനിത് പരൂഷിക്കും. ഷുബര്‍.
    തുള്ളിത്തുളുമ്പും യൌവനാംഗങ്ങളില്‍നിന്ന്
    കണ്ണെടുക്കാന്‍ തോന്നണില്ല എന്നു നിങ്ങളെക്കൊണ്ട്
    പറയിപ്പിക്കും. കാണിച്ചരണോ ?
    എന്റെ ബ്ലോഗിലേയ്ക്ക് എന്നെങ്കിലും വാ...

    ReplyDelete
  7. കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
    ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...
    എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു... :(

    ReplyDelete
  8. അതേ ഈ കാഴ്ചകള്‍ക്ക് കണ്ണീരിന്റെ നനവ്....
    നന്നായി വരികളും വരികളിലെ കവിതയും..

    ReplyDelete
  9. നിലവിളിക്കാത്ത നാവും
    നിലയ്ക്കാത്ത ഹൃദയവുമാവട്ടെ
    നമുക്കു ചുറ്റും

    ഭാവുക്ങ്ങൾ

    ReplyDelete
  10. പാതിയില്‍ നിലച്ചുപോയ നിലവിളികള്‍ക്കൊപ്പം -
    എന്റെ നാക്കും അരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു

    കുത്തിക്കയറുന്ന വരികള്‍

    ReplyDelete
  11. നന്നായിരിക്കുന്നു............

    ജീവിതം തന്നേ എന്തിനോ വെണ്ടിയുള്ള നിലവിളിയാണല്ലോ......

    ഈ നിലവിളിയാണല്ലോ നമ്മേ ഒരു പരുധിവരെ നയിക്കുന്നതു.............

    www.stretchback.blogspot.com

    ReplyDelete
  12. really fantastic songs..i like it very much. keep it up....

    ReplyDelete
  13. ഹൃദയം നഷ്ടപ്പെടുന്ന സമൂഹം ...

    ReplyDelete
  14. കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
    ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...

    ഇതിനെ ജീവിതമെന്നു പേരിടാം..
    ആശംസകളോടെ..

    ReplyDelete
  15. നന്നായിരിക്കുന്നു.......

    ReplyDelete
  16. കണ്ണും ഹൃദയവും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോയിരിക്കുന്നു...ഹൃദയം മരവിച്ചിരിക്കുന്നു.കണ്ണിന്റെ കാഴ്ചകളെ ഹൃദയത്തിൽ ഏറ്റുവാങ്ങാനാവാതെ വർത്തമാനകാല മലയാള ജീവിതം..ഈ മരവിപ്പിൽ മദിക്കുന്ന രാജാക്കന്മാർ....
    നല്ല കവിത...

    ReplyDelete

 

Back to TOP  

Thank You