22.7.08

മഴ....


അന്ന്,
മഴ വീണു കുതിര്‍ന്ന ഇടവഴിയില്‍
ഇറ്റു വീണിരുന്ന
മഴത്തുള്ളികളുടെ സംഗീതം
ഞാനിപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു..
ഇന്നു....,
ഈ മഴകാല രാവില്‍
ഞാനീ തെരുവില്‍ ഒറ്റപ്പെട്ടിരിക്കുന്നു...
സ്നേഹത്തിന്റെ(പ്രണയത്തിന്റെ)
കണക്കുപറയുമ്പോള്‍....
മഴക്കാലത്തിനൊരിടമുണ്ട്‌ ....
മനസ്സിനെ കീറിമുറിക്കുന്ന
വേദനകളുടെ ഒരനുഭവം....
ഈ തെരുവില്‍ ഇപ്പോഴും
മഴ പെയ്തുകൊണ്ടേയിരിക്കുന്നു...
ഹൃദയത്തില്‍ പ്രണയസ്മരണകള്‍
ആഞ്ഞു വീശുന്നു...
കൊഴിഞ്ഞുപോയ പ്രണയത്തിനു
പകരംകാഴ്ച്ചവയക്കാന്‍...
ഇനിയെന്നില്‍ ഒന്നും അവശേഷിക്കുന്നില്ല....
മഴവീണ് കുതിര്‍ന്നു....
ഞാന്‍ അലിഞ്ഞില്ലാതായിരിക്കുന്നു........

1 comment:

  1. നരിക്കോടുകാരനെ കാണാനെത്തിയ ഒരു തലോറക്കാരനാണ് ഞാന്‍. മഴ വായിച്ചു. നന്ന്. ആശംസകള്‍.

    ReplyDelete

 

Back to TOP  

Thank You